Section

malabari-logo-mobile

കവര്‍ച്ച സംഘം പോലീസ് കസ്റ്റഡിയില്‍; ഇരുപതോളം കേസുകള്‍ക്ക് തുമ്പുണ്ടായതായി പോലീസ്

HIGHLIGHTS : Robbery gang in police custody; The police said that about twenty cases have been found

കോഴിക്കോട് : കവര്‍ച്ച സംഘത്തെ പോലീസ് പിടികൂടി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മെഡിക്കല്‍ കോളേജ് പോലീസും ജില്ല സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് പിടികൂടിയ തമിഴ്‌നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44്), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45),മകള്‍ സന്ധ്യ (25), എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് ലഭിച്ചത്.

കൂടുതല്‍ ചോദ്യം ചെയ്യലിനായി സംഘത്തിലെ മുഖ്യകണ്ണികളായ ദേവി, സന്ധ്യ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദിച്ചെങ്കിലും പോലീസിനോട് സഹകരിക്കാതിരുന്ന ഇവര്‍ തെളിവുകള്‍ നിരത്തി ചോദിച്ചപ്പോള്‍
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തിയതായി പോലീസിനോട് സമ്മതിച്ചു.

sameeksha-malabarinews

കവര്‍ച്ച സംഘത്തെ പിടികൂടിയതറിഞ്ഞ് നിരവധി സ്ത്രീകളാണ് പരാതികളുമായി മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ എത്തുന്നത്. ഈ സംഘങ്ങള്‍ കവര്‍ച്ച നടന്നുന്നതിനായി തിരഞ്ഞെടുക്കുന്നത് പ്രായമായ സ്ത്രീകളെയായിരുന്നു. അതിരാവിലെ എഴുന്നേറ്റ് മക്കരപറമ്പില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് കയറി തിരക്കേറിയ ക്ഷേത്രങ്ങളില്‍ നിന്നും ബസ്സുകളില്‍ നിന്നും സ്ത്രീകളെ ലോക്ക് ചെയ്ത് സാരിയോ ഷോളോ ഉപയോഗിച്ച് മറച്ചു പിടിച്ച് കട്ടര്‍ ഉപയോഗിച്ച് ചെയിന്‍ പൊട്ടിച്ച ശേഷം വളരെ പെട്ടെന്നു തന്നെ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്. ചിലയിടങ്ങളില്‍ മാല പൊട്ടിച്ച ശേഷം ഉടമസ്ഥരെ കാണിച്ച് കൊടുക്കുകയും പൊട്ടിയ മാല സ്ത്രീകള്‍ പേഴ്‌സില്‍ ഇട്ട ശേഷം ആ പേഴ്‌സോടുകൂടി കവര്‍ച്ച നടത്തുന്ന രീതിയും ഇവര്‍ക്കുണ്ട്.
ഇരുപതോളം കേസുകള്‍ക്ക് തുമ്പുണ്ടായതായി പോലീസ് പറഞ്ഞു.

വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വന്‍ തോതില്‍ കവര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ നടന്നിട്ടുള്ള കവര്‍ച്ചകളെ കുറിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ഡിഐജി രാജ്പാല്‍ മീണ ഐപിഎസ് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.തുടര്‍ന്ന് അന്വേഷണം നടത്തി വരുന്നതിനിടെ ദേവിയേയും സന്ധ്യയേയും മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ്സില്‍ നിന്നും പിടികൂടി ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

വീടുകളിലും ക്വാട്ടേഴ്‌സുകളിലും വാടകക്ക് താമസിക്കുന്നവരെ കുറിച്ച്
പോലീസ് അന്വേഷണം തുടങ്ങിയെന്നും വ്യക്തമായ രേഖകള്‍ സൂക്ഷിക്കാത്ത വാടകക്ക് കൊടുത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ ഐ പി എസ് പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇത്തരം കവര്‍ച്ച നടത്തുന്ന മറ്റൊരു സംഘത്തെ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. നിരവധി നഷ്ടപ്പെട്ട ആഭരണങ്ങള്‍ തിരിച്ചു കൊടുക്കാന്‍ പോലീസിന് സാധിച്ചിരുന്നു.

ഉത്സവ സീസണ്‍ ആയതു കൊണ്ടാണ് ക്ഷേത്രങ്ങളെ കവര്‍ച്ചക്കായി തിരഞ്ഞെടുക്കുന്നതെന്നും നിരവധി പരാതികള്‍ ഉള്ളതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മെഡിക്കല്‍ കോളേജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു.

അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ അര്‍ജുന്‍, രാകേഷ് ചൈതന്യം, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ റസ്സല്‍ രാജ്, കെ സുരേഷ് ,സീനിയര്‍ വനിത സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.എന്‍ ആശ, ടി.ബിന്ദു വനിത സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. റംഷിദ, എന്‍.വീണ, ഡ്രൈവര്‍ സിപിഒ ഇ.എം സന്ദീപ്, സൈബര്‍ സെല്ലിലെ രൂപേഷ് നടുവണ്ണൂര്‍, കെ.പി പ്രസാദ് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!