Section

malabari-logo-mobile

മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം വന്‍ തീപ്പിടിത്തം

HIGHLIGHTS : A huge fire broke out near the Chief Minister's residence in Manipur

ഇംഫാല്‍ : മണിപ്പൂരിന്റെ തലസ്ഥാന നഗരമായി ഇംഫാലില്‍ സെക്രട്ടറിയേറ്റിന് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ ഔദ്യോഗിക വസതിക്ക് സമീപമാണ് ഈ കെട്ടിടമെന്ന് പോലീസ് പറഞ്ഞു.

നാല് ഫയര്‍ഫോഴ്സുകളെത്തി തീ അണച്ചു. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു. കുകി ഇന്‍പി സംഘടനയുടെ ഓഫീസ് ഈ കെട്ടിടത്തിലാണ് സ്ഥിതിചെയ്യുന്നത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!