Section

malabari-logo-mobile

വേങ്ങരയില്‍ മാലിന്യ ഗോഡൗണില്‍ വന്‍ തീപിടുത്തം

HIGHLIGHTS : A huge fire broke out at Limanya godown in Vengara

വേങ്ങര: ഇരിങ്ങല്ലൂര്‍ പുത്തന്‍പറമ്പില്‍ മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിന് തീപിടിച്ചു. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. ഷോട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

ഇരു നില ബില്‍ഡിംഗിന്റെ താഴത്തെ നിലയിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഭാഗം പൂര്‍ണമായും കത്തി നശിച്ചു. തീപിടുത്തമുണ്ടായി രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും തീ അണക്കുവാന്‍ സാധിച്ചില്ല. മലപ്പുറത്ത് നിന്നുള്ള രണ്ട് ഫോയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. ഗോഡൗണിന് മുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസമുണ്ട്.( malabarinews) തീ ഉയരുന്ന പുക കണ്ട് ഇവര്‍ പുറത്തേക്കിറങ്ങിയതിനാല്‍ ആളപായമൊന്നും തന്നെ ഉണ്ടായില്ല. ഗോഡൗണ്‍ പ്രവൃത്തിക്കാത്ത സമയമായതിനാല്‍ അവിടെയും ആളുകളുണ്ടായിരുന്നില്ല. മലപ്പുറം സ്റ്റേഷന്‍ ഓഫീസര്‍ ഇകെ അബ്ദുള്‍ സലീമിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ് അംഗങ്ങളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീയണച്ചത്.

sameeksha-malabarinews

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!