ആവശ്യമായ ചേരുവകൾ
കടലമാവ് – 1 കപ്പ്
നെയ്യ് – ½ കപ്പ്
ശർക്കര – ½ കപ്പ്
വെള്ളം – 1 കപ്പ്
പാൽ – ½ കപ്പ്
പ്രോട്ടീൻ പൗഡർ – ½ കപ്പ്
ഏലക്കായപൊടി – ¼ ടീസ്പൂൺ
നട്സ് – ഗാർനിഷ് ചെയ്യാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ശർക്കര വെള്ളത്തിലും പാലിലും മിക്സ് ചെയ്യുക.ഇത് പൂർണ്ണമായും അലിഞ്ഞുപോകുന്നതു വരെ ചൂടാക്കുക.ശേഷം മാറ്റിവെയ്ക്കുക. ചുവടു കട്ടിയുള്ള ഒരു പാനിൽ നെയ്യ് ഉരുക്കുക.ശേഷം കടലമാവ് ചേർത്ത് ചെറിയ തീയിൽ ഗോൾഡൻ ബ്രൗൺ ആരോമാറ്റിക് ആകുന്നത് വരെ റോസ്റ്റ് ചെയ്യുക. ശേഷം വറുത്ത കടലമാവിലേക്ക് സാവധാനം സിറപ്പ് ചേർക്കുക,ഒപ്പം തുടർച്ചയായി ഇളക്കുക.പ്രോട്ടീൻ പൊടിയും,ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കുക. ഈ മിശ്രിതം കട്ടിയാകുന്നത് വരെ വേവിക്കുക. ഇവ പാനിൽ നിന്ന് വിട്ടുനിന്ന് നട്സ്കൊണ്ട് ഗാർനിഷ് ചെയ്താൽ ഹൽവ റെഡി.




