
കാളികാവ് : തണ്ടുകോട്, കുനിയാറ, കറുത്തേനി ഭാഗങ്ങളില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊന്നു. വ്യാഴാഴ്ച നടത്തിയ തിരച്ചിലില്‍ ഏഴ് പന്നികളെ കൊന്ന് കുഴിച്ചിട്ടു. വേട്ടനായ്ക്കളുടെ സഹായത്തോടെയാണ് പന്നികളെ വേട്ടയാടിയത്. ഒരിടവേളക്കുശേഷം കാട്ടുപന്നികള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് വനം അധികൃതരുടെ അനുമതിയോടെ കര്‍ഷകക്കൂട്ടായ്മ നേതൃത്വത്തില്‍ കാട്ടുപന്നിവേട്ട ശക്തമാക്കിയത്.
കൃഷി നശിപ്പിക്കുന്നതിനുപുറമെ ഒട്ടേറെ കര്‍ഷകര്‍ക്കും പന്നിയാക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൊന്നൊടുക്കുന്ന പന്നികളെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ കണക്കെടുപ്പിനും പരിശോധനക്കും ശേഷം കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. ഡിഎഫ്ഒയുടെ എം പാനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും അംഗീകൃത തോക്ക് ലൈസന്‍സുമുള്ള വിദഗ്ധ ഷൂട്ടര്‍മാരുടെ നേതൃത്വത്തിലാണ് പന്നിവേട്ട നട ത്തിയത്.
പാലക്കാട് മലബാര്‍ ആര്‍മറി സ്ഥാപന ഉടമ പി എസ് ദിലീപ് മേനോന്‍, പാലക്കാട് റൈഫിള്‍ ക്ലബ് സെക്രട്ടറി വി നവീന്‍, അലി ബാപ്പു, എം എം സക്കീര്‍, കര്‍ഷക പ്രതിനിധി അര്‍ഷദ്ഖാന്‍ പുല്ലാണി എന്നിവരാണ് വേട്ടക്ക് നേതൃത്വം നല്‍കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




