
വടകര: മണിയൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. കുറുന്തോടി കിഴക്കേടത്ത് ശബ്‌ന (35)യ്ക്കാണ് കുത്തേറ്റത്. ഇന്നലെ രാവിലെ കുറുന്തോടി പുതിയപറമ്പത്ത് മീത്തല്‍ പരിസരത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
കാട്ടുപന്നി ഓടിവന്ന് കുത്തിമറിച്ചിടുകയായിരുന്നു. തുടര്‍ന്ന്, തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. കാട്ടുപന്നിയുടെ കുത്തേറ്റ് നിലത്തുവീണ ശബ്‌നക്ക് കൈക്ക് സാരമായി പരിക്കേറ്റു. ഇവരെ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




