മദ്യവില്‍പ്പനക്കിടെ യുവാവ് പിടിയില്‍

മഞ്ചേരി: ടൗണ്‍ കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന നടത്തിയ യുവാവിനെ – എക്‌സൈസ് സംഘം പിടികൂടി. ഡ്രൈ ഡേയില്‍ അമിത വിലയിടാക്കി വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ച 28 കുപ്പി മദ്യവുമായാണ് പന്തല്ലൂര്‍ കടമ്പോട് കരോട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി (39)യെ മഞ്ചേരി റെയിഞ്ച് – എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എച്ച് വിനുവും സംഘവും പിടികൂടിയത്.

പാളിയപ്പറമ്പ് ഇന്‍ഡസ്ട്രിയല്‍ഡില്‍ ഓട്ടോ റിക്ഷയില്‍ മദ്യം വില്‍പ്പന നടത്തവെയാണ് ഇയാള്‍ പിടിയിലായത്. മൊബൈല്‍ ഫോണും 1050 രൂപയും കസ്റ്റഡിയിലെടുത്തു. പ്രതിയെ മഞ്ചേരി ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top