കൊല്ലത്ത് അഭിഭാഷകനെ സുഹൃത്ത് വെടിവെച്ചു

കൊല്ലം :കൊട്ടാരക്കരയില്‍ അഭിഭാഷകനെ സുഹൃത്ത് വെടിവെച്ചു. അഭിഭാഷകനായ മഹേഷിനാണ് വെടിയേറ്റത്.സംഭവത്തില്‍ മഹേഷിന്റെ സുഹൃത്തായ പ്രൈം ബേബി അലക്‌സിനെ പോലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്.

വലതു തോളില്‍ വെടിയേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നത്. എയര്‍ഗണ്‍ ഉപയോഗിച്ചാണ് പ്രതി സുഹൃത്തിനെ വെടിവെച്ചത് .

അഭിഭാഷകനും സുഹൃത്തും തമ്മില്‍ കുറച്ചു നാളായി പ്രശ്‌നങ്ങള്‍ ഉള്ളതായും ഇതിനിടയിലാണ്
ഇന്നലെ രാത്രി മഹേഷിന്റെ വീട്ടിലെത്തി അവിചാരിതമായി ആക്രമണം നടത്തിയതെന്നുമാണ് വിവരം.

Share news
error: Content is protected !!
Scroll to Top