തൃശൂര്‍; നാലുവയസുകാരന് തെരുവ്‌നായയുടെ കടിയേറ്റു.ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോഴാണ് തെരുവ് നായ്ക്കള്‍ കുട്ടിയെ ആക്രമിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കുടുംബം താമസിച്ചിരുന്ന ഹോട്ടലിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. പരിക്കേറ്റ കണ്ണൂര്‍ സ്വദേശിയായ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കുടുംബത്തോടൊപ്പം ഇന്നലെയാണ് നാലുവയസുകാരന്‍ ഗുരുവായൂരില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് മടങ്ങാനിരിക്കേയായിരുന്നു ആക്രമണം. മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട് അച്ഛന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടു.




