HIGHLIGHTS : Rahul Gandhi will contest from Amethi in the Lok Sabha elections; UP Congress president
ന്യൂഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. പ്രിയങ്കാ ഗാന്ധി വാരണാസിയില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അജയ് റായ് പ്രതികരിച്ചു.
യുപി കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ശേഷം പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അജയ് റായ്.


രാഹുല്‍ ഗാന്ധിയെ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും എംപിയായി തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്ക് അയക്കണമെന്നാണ് അമേഠിയിലെ ജനങ്ങളോടുള്ള തന്റെ അഭ്യര്‍ത്ഥനയെന്നും അജയ് റായ് പറഞ്ഞു.
2024 ഏപ്രില്‍ മെയ് മാസങ്ങളിലായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡില്‍ നിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.