പാലക്കാട് കടന്നല്‍ കുത്തേറ്റ് അഞ്ചു വയസുകാരന്‍ മരണപ്പെട്ടു

പാലക്കാട്: കല്ലടിക്കോടിന് സമീപം കോണിക്കഴി സ്വദേശി കണ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകനും, സത്രം കാവില്‍ക്കുന്ന് യുപി സ്‌ക്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ സജിത്ത് (5) ആണ് മരണപ്പെട്ടത്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അച്ഛനൊടൊപ്പം വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വിറക് എടുക്കാന്‍ പോയതായിരുന്നു. വിറക് വെട്ടുന്നതിനിടെയാണ് മരത്തിലുണ്ടായിരുന്ന കടന്നല്‍കൂട് ഇളകിയത്. ഇതു കണ്ട് രണ്ടു പേരും ഓടിയെങ്കിലും രണ്ടു പേര്‍ക്കും കുത്തേറ്റു. സജിത്തിന്റെ ശരീരത്തില്‍ വലിയ തോതിലാണ് കടന്നല്‍ കുത്തേറ്റത്. തുടര്‍ന്ന് ഇരുവരും കല്ലടിക്കോട്ടെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങി.

എന്നാല്‍ തിങ്കളാഴ്ച്ച സജിത്തിന്റെ ശരീരം മുഴുവനും നിറം മാറുകയും ക്ഷീണവും അനുഭവപ്പെട്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share news
error: Content is protected !!
Scroll to Top