പരപ്പനങ്ങാടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം തകര്‍ന്നു

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയില്‍ നിന്നും പുതുപൊന്നാനിയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം കാറ്റിലും മഴയിലും അകപ്പെട്ട് തകര്‍ന്നു. ചെട്ടിപ്പടി സ്വദേശി ചീരാമന്റെ പുരക്കല്‍ അഷ്‌റഫിന്റെ വള്ളമാണ് മുങ്ങിയത്.

13 മത്സ്യതൊഴിലാളികളാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ഇവരെ മറ്റു മത്സ്യതൊഴിലാളികള്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി. വള്ളവും വലകളും മത്സ്യതൊഴിലാളികളുടെ സഹായത്തോടെ കരക്കെത്തിച്ചു.

വള്ളത്തിനും കേടുപാടുകള്‍ സംഭവിച്ചു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് എഞ്ചിനുകള്‍ മുങ്ങിത്താഴ്ന്നു. ജി.പി.എസും വയര്‍ലെസും തകരാറിലായി. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി അഷ്‌റഫ് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top