
കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ചു. കൊച്ചി പുറം കടലില്‍ വച്ചാണ് സംഭവം. നാലുപേര്‍ക്ക് നിസാര പരിക്കേറ്റു. പുലര്‍ച്ചെ 5.50ന് കൊച്ചിക്കു പടിഞ്ഞാറ് 22 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
മലേഷ്യന്‍ ചരക്ക് കപ്പല്‍ ആണ് ഇടിച്ചതെന്നാണ് കോസ്റ്റല്‍ പൊലീസ് നല്‍കുന്ന വിവരം.
ഇടിച്ചതിനു ശേഷം കപ്പല്‍ നിര്‍ത്താതെ പോയെന്ന് കോസ്റ്റല്‍ പൊലീസ് പറയുന്നു . ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ് അന്വേഷണം തുടങ്ങി. ബേപ്പൂര്‍ സ്വദേശി – അലി അക്ബറിന്റെ അല്‍ നസീം എന്ന മത്സ്യ ബന്ധന ബോട്ടില്‍ ആണ് ചരക്ക് കപ്പല്‍ ഇടിച്ചത് .




