ബേപ്പൂരില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ചു;12 പേരെ കാണാതായി

A fishing boat capsized in Beypore

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോഴിക്കോട്:ബേപ്പൂരില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ ബോട്ട് അപകടത്തില്‍പ്പെട്ടു. മംഗലാപുരം പുറംകടലില്‍  വെച്ച് ബോട്ടില്‍ കപ്പലിടിക്കുകയായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബോട്ടില്‍ 14 പേര്‍ ഉണ്ടെയിരുന്നെന്നാണ് വിവരം. ഇവരില്‍ അഞ്ചുപേരെ രക്ഷപ്പെടുത്തിയതായും മറ്റുള്ളവരെ കാണാതായതായെന്നുമാണ് വിവരം.

ഐഎസ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ മലയാളികള്‍ ആരും ഉണ്ടായിരുന്നില്ല എന്നാണ് വിവരം.

കോസ്റ്റ്ഗാര്‍ഡിന്റെ രാജ്ദൂത് ബോട്ടും ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.അതെസമയം ഇടിച്ച കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •