
തിരുവനന്തപുരം: അഞ്ചു തെങ്ങില്‍ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് (54) മരിച്ചത്. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു.
മൃതദേഹം ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാവിലെ 5.45 മണിക്കാണ് സംഭവം. അഞ്ചുതെങ്ങ് മുസ്ലിം പള്ളിയുടെ എതിര്‍വശം തീരത്തുനിന്ന് മത്സ്യബന്ധനത്തിനായി പോയ പ്രിന്‍സ് എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.
സംസ്ഥാനത്ത് പലയിടത്തും മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വിഭാഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ തീവ്ര മഴ സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.



