കോഴിക്കോട് : താമരശ്ശേരി ടൗണില്‍ തീപിടുത്തം. പഴയ ബസ് സ്റ്റാന്റിനു മുന്നിലെ രണ്ടു ബേക്കറികള്‍ പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്ന് അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു.
സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയിലാണ് തീപിടുത്തം ഉണ്ടായത്. ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ബേക്കറികള്‍ പ്രവര്‍ത്തിച്ചിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




