മലപ്പുറം:പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കലെ പീഡിപ്പിച്ച പിതാവിന് 4 ജീവപര്യന്തം തടവും മൂന്ന് ലക്ഷം പിഴയും. നിലമ്പൂര്‍ കുറുമ്പലങ്ങോട് സ്വദേശിയായ പിതാവിനാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ബലാത്സംഗം ചെയ്തതിന് രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയായി നാലു ജീവപര്യന്തം ശിക്ഷ ലഭിച്ചത്. മഞ്ചേരി പോക്‌സോ അതിവേഗ കോടതി ജഡ്ജ് പി. ടി പ്രകാശനാണ് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളില്‍ ഇരട്ട ജീവപര്യന്തവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചത്.
പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചതിന് ഓഗസ്റ്റ് 13ന് രണ്ട് ജീവപര്യന്തം തടവുശിക്ഷ വിധിച്ച കോടതി 17കാരിയായ മകളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു ജീവപര്യന്തം കൂടി വിധിക്കുകയായിരുന്നു.
വിവാഹിതയായ ഒരു മകള്‍ ഉള്‍പ്പടെ 8 മക്കളുടെ പിതാവാണ് ഇയാള്‍. ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടയാള്‍ തന്നെ ഒന്നിലധികം തവണ കുട്ടികളെ ഒരു ദാക്ഷിണ്യവുമില്ലാതെ ബലാത്സംഗം ചെയ്തതിനാലാണ് ഇരട്ട ജീവപര്യന്തം വീതം ഓരോകേസിലും വിധിച്ചത്. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ജഡ്ജ് നിരീക്ഷിച്ചു.
ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത ശിക്ഷ തന്നെ വേണമെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. പിഴയടയ്ക്കാത്ത പക്ഷം രണ്ടു വര്‍ഷം തടവ് കൂടി അനുഭവിക്കേണ്ടി വരും. പ്രതി പിഴയൊടുക്കിയാല്‍ ഇരയായ പെണ്‍കുട്ടിക്ക് രണ്ടു ലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.




