താനൂരില്‍ ദിവസങ്ങള്‍ പഴക്കം ഉള്ള മൃതദേഹം കണ്ടെത്തി

താനൂര്‍: താനൂരില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് താനൂര്‍ സ്‌കൂള്‍ പടിക്ക് കിഴക്ക് വശം റെയില്‍വേ ട്രാക്കില്‍ 9 ദിവസത്തോളം പഴക്കം ഉള്ള മൃതദേഹം കണ്ടെത്തിയത്. ആസാം സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് സൂചന. ഇയാള്‍ കാസര്‍ഗോഡ് ഭാഗത്തു ജോലി ചെയ്യുന്നയാളെന്നും സംശയിക്കുന്നുണ്ട്.

ട്രെയിന്‍ യാത്രയ്ക്കിടെ അപകടം സംഭവിച്ചത് ആകാനാണ് സാധ്യതയെന്നാണ് വിവരം . റെയില്‍വേ ട്രാക്കിന് അടുത്ത് നിന്നും ആളൊഴിഞ്ഞ താഴ്ചയില്‍ ഉള്ള ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത് .

താനൂര്‍ എസ്എച്ച്ഒ ജീവന്‍ ജോര്‍ജ്, എസ് ഐ കൃഷ്ണ ലാല്‍, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. താനൂര്‍ റ്റി.ഡി.ആര്‍.എഫ് വളണ്ടിയര്‍മാരായ ആഷിക്ക് താനൂര്‍, സലാം അഞ്ചുടി, സവാദ്, അര്‍ഷാദ്,കെസി താനൂര്‍ എന്നിവരും സംഭവസ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top