മലപ്പുറം:ഒരു കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണവുമായി ദമ്പതികള്‍ കരിപ്പൂരില്‍ പിടിയിലായി.കൊടുവള്ളി എളേറ്റില്‍ സ്വദേശികളായ ദമ്പതികളായ പുളിക്കിപൊയില്‍ ഷറഫുദ്ധീന്‍ (44) നടുവീട്ടില്‍ ഷമീന (37)എന്നിവരാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്.
ഇന്നലെ രാത്രി ദുബായില്‍നിന്നും സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ ഇവരില്‍ നിന്നും ശരീരത്തിനുള്ളിലും
അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച നിലയില്‍ ഏകദേശം 1.15 കോടി രൂപ വില മതിക്കുന്ന 2148 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്.
ദമ്പതികള്‍ ഇവരുടെ കുട്ടികളുമൊത്ത് ദുബായില്‍ സന്ദര്‍ശനം നടത്തി തിരിച്ചു വരുമ്പോഴാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വര്‍ണം കടത്തുവാന്‍ ദമ്പതികള്‍ ശ്രമിക്കുകയായിരുന്നു.
ജോയിന്റ് കമ്മിഷണര്‍ ഡോ. എസ്. എസ്. ശ്രീജുവിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ഷോളി പി. ഐ., പ്രവീണ്‍കുമാര്‍ കെ. കെ., സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണികൃഷ്ണന്‍, ടി. എന്‍. വിജയ, എം. ചെഞ്ചുരാമന്‍, സ്വപ്ന വി. എം., ഇന്‍സ്പെക്ടര്‍മാരായ നവീന്‍ കുമാര്‍, ഇ .രവികുമാര്‍ , ധന്യ കെ. പി. ഹെഡ് ഹവല്‍ദാര്‍ ഇ. ടി. സുരേന്ദ്രന്‍ എന്നിവരാണ് ദമ്പതികളെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



