കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടി പാലത്തിന് മുകളില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു. പാചക വാതക ടാങ്കറാണ് മറിഞ്ഞത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. ബെംഗളൂരൂവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ടാങ്കര്‍ ലോറി.
ഒരു കാറിലും ട്രാവലറിലുമാണ് നിയന്ത്രണംവിട്ട ലോറി ഇടിച്ചത്. ട്രാവലറില്‍ സഞ്ചരിക്കുകയായിരുന്ന എട്ടുപേര്‍ക്ക് നിസ്സാരപരിക്കുണ്ട്.
പൊലീസെത്തി വാതക ചോര്‍ച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. വന്‍ ദുരന്തമാണ് ഒഴിവായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




