തിരൂരങ്ങാടി : സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ സിപിഐഎം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി അനുശോചന യോഗം ചേര്‍ന്നു.
ചെമ്മാട് വെച്ച് നടന്ന അനുശോചന യോഗത്തില്‍ കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് എംപി ഇസ്മായില്‍ അധ്യക്ഷതവഹിച്ചു.
അഡ്വക്കറ്റ് സി ഇബ്രാഹിംകുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു.
കെ പി എ മജീദ് എംഎല്‍എ , സിഎംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണന്‍ കോട്ടമല, കെ പി അബ്ദുല്‍ മജീദ്, സി പി നൗഫല്‍, സി പി അന്‍വര്‍ സദാത്ത്, സിദീഖ് പനക്കല്‍, സി പി ഗുഹരാജ്, കെ ശങ്കരനാരായണന്‍ , കെ വി ഗോപി, വി പി കുഞ്ഞാമു, യാസീന്‍ തിരൂരങ്ങാടി, കെ പി അബൂബക്കര്‍, പ്രൊഫസര്‍ പി മമ്മദ്, വി ഭാസ്‌ക്കരന്‍, തൃകുളം കൃഷ്ണന്‍കുട്ടി, എം മൊയ്തീന്‍ കോയ, ഷാഫി മക്കാനിയത്ത്,ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ രാമദാസ് മാഷ് സ്വാഗതവും ഇ പി മനോജ് നന്ദിയും പറഞ്ഞു.




