ന്യൂഡല്‍ഹി: ദില്ലിയില്‍ ആറുവയസ്സുകാരനെ ബലിനല്‍കി. സംഭവം നടക്കുന്നത് ഡല്‍ഹി സിജിഒ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നിടത്താണ് അതിനീചമായ ഈ കൊലപാതകം നടന്നിരിക്കുന്നത്.
ശനിയാഴ്ച വൈകീട്ടോടെയാണ് നരബലി അരങ്ങേറിയത്. ഉത്തര്‍പ്രദേശില്‍ നിന്നും കുടിയേറിയ ദമ്പതികളുടെ മകനെയാണ് കൊലപ്പെടുത്തിയത്. കുട്ടിയുടെ കഴുത്ത് അറുത്ത നിലയിലാണുള്ളത്. തലയുടെ പിറകുവശത്ത് കുത്തേറ്റ പാടുമുണ്ട്.
ബിഹാര്‍ സ്വദേശികളായ വിജയ് കുമാര്‍, അജയ് കുമാര്‍ എന്നിവരാണ് കുട്ടിയെ ബലിനല്‍കിയത്. ഇവര്‍ നിര്‍മ്മാണ തൊഴിലാളികളാണ്. ദേവപ്രീതിലഭിക്കാനും സമ്പത്ത് വര്‍ധിക്കാനും വേണ്ടിയാണ് ഇവര്‍ ഈ കൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു.
ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. ഇവരില്‍ ഒരാളെ കാണാതായതോടെ ദമ്പതികള്‍ നടത്തിയ തെരച്ചിലിലാണ് സമീപത്തെ കെട്ടിടനിര്‍മ്മാണ സ്ഥലത്തിന് സമീപത്തെ താല്‍ക്കാലിക താമസ സ്ഥലത്തുനിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.




