പരപ്പനങ്ങാടിയില്‍ വീട്ടിനുള്ളില്‍ കയറിക്കൂടിയ മൂര്‍ഖനെ പിടികൂടി

പരപ്പനങ്ങാടി: വീട്ടിനുള്ളില്‍ കയറിക്കൂടിയ മൂര്‍ഖനെ പിടികൂടി. ചെട്ടിപ്പടി കീഴ്ചിറ ടി.വി സ്വാമിനാഥന്‍ റോഡിനരികിലുള്ള മതിലഞ്ചേരി പ്രകാശന്റെ വീട്ടിലെ റാക്കിലാണ് ഉച്ചക്ക് മൂന്നരയോടെ മൂര്‍ഖന്‍ പാമ്പ് കയറിക്കൂടിയത്.

പൂച്ച പ്രസവിച്ചു കിടന്നിരുന്ന റാക്കില്‍ നിന്നും പൂച്ചയുടെയും പാമ്പിന്റെയും ശബ്ദം കേട്ടതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി.

രാത്രി ഏഴര മണിയോടെ കാക്കഞ്ചേരി പതിനൊന്നാം മൈലിലെ ജാഫര്‍ എത്തി മൂര്‍ഖനെ ശ്രമകരമായി പിടികൂടുകയായിരുന്നു. ഇതിനകം പൂച്ചക്കുഞ്ഞുങ്ങള്‍ ചത്തുപോയിരുന്നു. ഏറെ നേരത്തെ ശ്രമഫലമായി മൂര്‍ഖനെ പിടികൂടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top