
പാണ്ടിക്കാട്: പാണ്ടിക്കാട്-മേലാറ്റൂര്‍ റോഡില്‍ നിര്‍ത്തിയിട്ട ഇന്നോവ കാറില്‍ മുര്‍ഖന്‍ പാമ്പ് കയറിയത് പരിഭ്രാന്തി പടര്‍ത്തി. ശനി പകല്‍ 2.15 ഓടെയാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ട മഞ്ചേരി കാരക്കുന്ന് സ്വദേശി അദീബിന്റെ കാറിനകത്തേക്കാണ് പാമ്പ് കയറിയത്.
തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മഞ്ചേരി ഫയര്‍ റെസ്‌ക്യൂ യൂണിറ്റ് അംഗം മുസ്തഫയുടെ നേതൃത്വത്തില്‍ കാര്‍ പെരിന്തല്‍മണ്ണ റോഡിലെ കാര്‍ വാഷ് സെന്ററിലെത്തിച്ചാണ് പാമ്പിനെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




