ലൈംഗികാതിക്രമം; യുവാവിന് 55 വര്‍ഷം കഠിന തടവും പിഴയും

നിലമ്പൂര്‍: എട്ടുവയസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാ വിന് 55 വര്‍ഷം കഠിന തടവും 85,000 രൂപ പിഴയും വിധിച്ചു. എടക്കര ഉണിച്ചന്തം പുതുവാന്‍ ചോല ജിന്‍ഷാദി (30)നെയാണ് നിലമ്പൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി കെ പി ജോയ് ശിക്ഷിച്ചത്. എടക്കര ഇന്‍സ്‌പെക്ടറായിരുന്ന പി എസ് മഞ്ജിത്ത് ലാലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പി ച്ചത്.

2021 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ചുണ്ടയിട്ട് മീന്‍ പിടിക്കാനാണെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ കൊണ്ടുപോയി ലൈംഗികാതിക്രമണം നടത്തിയെന്നാണ് കേസ്. ജയിലില്‍ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും. പിഴ പ്രോസിക്യൂഷനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ ഫ്രാന്‍സിസ് ഹാജരായി.

12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീ സര്‍ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. അടച്ചില്ലെങ്കില്‍ 21 മാസം സാധാരണ തടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ തുക അതി ജീവന് നല്‍കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top