യൂട്യൂബര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ചു; 3 പേര്‍ക്ക് പരിക്ക്

പെരിന്തല്‍മണ്ണ: ഇ ബുള്‍ജെറ്റ് യൂട്യൂബര്‍മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം. ബ്ലോഗര്‍മാരുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ചെര്‍പ്പുളശേരി പെരിന്തല്‍മണ്ണ റൂട്ടില്‍ ആലിയംകുളത്ത് ശനിയാഴ്ച രാവിലെ 10.30 നാണ് അപകടം.

വേളാങ്കണ്ണിയില്‍ നിന്ന് വരികയായിരുന്ന വാഹനം എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപക ടത്തില്‍ ബ്‌ലോഗര്‍മാരായ എബിന്‍ (28), ലിബിന്‍ (26), വര്‍ഗീസ് (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലിബിന് വലത് കൈക്ക് പൊട്ടലുണ്ട്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top