തിരൂരങ്ങാടിയിൽ ഡോക്ടറെ കാണാൻ അമ്മയോടൊപ്പം എത്തിയ കുഞ്ഞിൻ്റെ മാല മോഷ്ടിച്ചു

തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ അമ്മയോടൊപ്പം ചികില്‍സയ്‌ക്കെത്തിയ കുഞ്ഞിന്റെ മാല മോഷ്ടിച്ചു. കുറ്റൂര്‍ സ്വദേശി അഷ്‌റഫലിയുടെ മകന്‍ ആദി അല്‍ഹാന്‍ (1) ന്റെ ഒരു പവന്‍ വരുന്ന മാലയാണ് തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ നിന്നും സ്ത്രീ മോഷ്ടിച്ചത്. പിതാവ് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി.

രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം. പനി കാരണം കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ വന്നതായിരുന്നു. മരുന്ന് വാങ്ങുന്നതിനിടെയാണ് മോഷണം നടന്നത്.

മാല നഷ്ടപ്പെട്ടത് അറിഞ്ഞ് ഉമ്മ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സ്ത്രീ മാല മോഷ്ടിച്ചത് കണ്ടെത്തിയത്.

 

Share news
error: Content is protected !!
Scroll to Top