സൗദി: ജിദ്ദയില്‍നിന്ന് റിയാദിലേക്ക് വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് മറിഞ്ഞ് യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം കൊടക്കാട് ആലിന്‍ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്‌സിനത്ത് (32) ഉള്ളണം നോര്‍ത്ത് മുണ്ടിയന്‍കാവ് ചെറാച്ചന്‍ വീട്ടില്‍ ഇസ്ഹാഖിന്റെയും ഫാത്തിമ റുബിയുടെയും മകള്‍ ഫാത്തിമ സൈശ (മൂന്ന് ) എന്നിവരാണ് മരിച്ചത്.
ജിദ്ദയില്‍ ആണ് ഇവര്‍ താമസിക്കുന്നത്. പെരുന്നാള്‍ അവധി പ്രമാണിച്ച് ഞായറാഴ്ച വൈകീട്ട് ഇവര്‍ റിയാദിലേക്ക് പോയതായിരുന്നു. അവിടെ വെച്ചാണ് അപകടം സംഭവിച്ചത്.
മൃതദേഹങ്ങള്‍ അല്‍ ഖസ്‌റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



