താനൂർ സ്വദേശി ചെന്നൈയിൽ മരണപ്പെട്ടു

താനൂർ: താനൂർ സ്വദേശി ചെന്നൈയിൽ മരണപ്പെട്ടു.കേരളാധീശ്വരപുരം വെളുവിൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന നെടുകാഞ്ഞിരത്തിൽ നിമിഷ (24) യാണ് മരണപ്പെട്ടത്.

ഏപ്രിൽ രണ്ടിനായിരുന്നു വിവാഹം. ചെന്നൈയിൽ ഭർത്താവിന്റെ വീട്ടിൽ വച്ചാണ് മരണപ്പെട്ടത്.

സുജിത്ത് ആണ് ഭർത്താവ്. കുട്ടിനാരായണൻ-ലക്ഷ്മി എന്നിവരുടെ മകളാണ്. നിധുൻ, നിഖിൽ എന്നിവർ സഹോദരങ്ങളാണ്.

Share news
error: Content is protected !!
Scroll to Top