പതിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന കേസ്; മിമിക്രി കലാകാരന്‍ അറസ്റ്റില്‍

കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ചതിന് മിമിക്രി കലാകാരന്‍ അറസ്റ്റില്‍. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് ഷൈജു (41) വിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ എസ്. ജയകുമാരി അറസ്റ്റ് ചെയ്തത്.

അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് കുട്ടിയെ പീഡനത്തിന് ഇരായാക്കിയത്. പഠനത്തില്‍ താല്‍പര്യമില്ലാതായതിനെ തുടര്‍ന്ന് അധ്യാപിക ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറഞ്ഞത് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

കൊയിലാണ്ടി ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലില്‍ റിമാന്റ് ചെയ്തു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top