തൃശ്ശൂര്‍: കുന്നംകുളം-തൃശ്ശൂര്‍ റോഡില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കുന്നംകുളം- തൃശ്ശൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റിക്ക് സമീപം കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്.
വാഹനം ഓടിക്കൊണ്ടിരിക്കെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്തി.
കാറിന് തീ കത്തിപ്പടരുന്നതിനിടെ അതിവേഗമെത്തിയ കുന്നംകുളം ആഗ്‌നി രക്ഷാസേന തീയണച്ചു. മുന്‍ഭാഗത്തു നിന്നുണ്ടായ തീപിടുത്തത്തില്‍ ഭൂരിഭാഗവും കത്തിയമര്‍ന്നു.
അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ജയകുമാര്‍, അനില്‍കുമാര്‍, ദിലീപ് കുമാര്‍, ബെന്നി മാത്യു, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരായ ശരത്ത്, അമല്‍, ശരത് സ്റ്റാലിന്‍, ഗോഡ്‌സണ്‍, സനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.




