Section

malabari-logo-mobile

ടര്‍ഫില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു

HIGHLIGHTS : A car parked on the Kozhikode turf caught fire

കോഴിക്കോട്: കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. ഒന്നര മാസം മുമ്പ് വാങ്ങിയ കാറാണ് കത്തിനശിച്ചത്. കോഴിക്കോട്ടെ വ്യാപാരി പ്രജീഷിന്റേതാണ് കാര്‍. പോലീസും ഫയര്‍ഫോഴ്സും എത്തി തീയണച്ചു. രാവിലെ ഏഴു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.

തൊട്ടടുത്തുള്ള ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാനായി എത്തിയതായിരുന്നു പ്രജീഷ്. വണ്ടി നിര്‍ത്തി കളിക്കാനായി പോകുമ്പോഴാണ് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഈ സമയത്ത് ആളുകള്‍ ഓടിക്കൂടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ അണച്ചത്.

sameeksha-malabarinews

കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!