ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചങ്ങരംകുളം:ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങരംകുളം ആമയം സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഗണര്‍ കാറാണ് ഇന്ന് രാവിലെ 9 മണിയോടെ ചങ്ങരംകുളം ചെറവല്ലുര്‍ റോഡില്‍ ഓടിക്കൊണ്ടിരുന്നതിടയില്‍ കത്തി നശിച്ചത്.

കാറില്‍ യുവാവും മാതാപിതാക്കളും വീട്ടിലെ ജോലിക്കാരനും അടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തിയെങ്കിലും തീപടരുകയായിരുന്നു.

കാര്‍ കത്തുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top