തിരൂരങ്ങാടി : തിരൂരങ്ങാടി സ്വദേശികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരൂരങ്ങാടി കെ.സി.റോഡിലെ ഐഡിഷ് കാറ്ററിംഗ് സര്‍വീസിലെ ജീവനക്കാര്‍ സഞ്ചരിച്ച ബസാണ് കാഞ്ഞങ്ങാട് അപകടത്തില്‍ പെട്ടത്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിക്കുകയായിരുന്നു. ചിക് മംഗളൂരുവിലേക്ക് കാറ്ററിങ് സര്‍വീസിന് പോകുകയായിരുന്നു ബസില്‍ ഉണ്ടായിരുന്നവര്‍. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ബാക്കിയുള്ളവര്‍ക്കും പരിക്കുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരൂരങ്ങാടി, തിരൂര്‍, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളവരാണ് ബസിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




