പ്രചരണം ചൂടുപിടിക്കുന്നു, കെ.ടി ജലീലും അജിത് കൊളാടിയും ഇന്ന് പരപ്പനങ്ങാടിയിൽ

പരപ്പനങ്ങാടി : വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സൗഹൃദ സദസ്സ് എന്ന പരിപാടിയുമായി ഇടതുമുന്നണി നേതാക്കൾ പരപ്പനങ്ങാടിയിൽ . മുൻ മന്ത്രിയും എംഎൽഎയുമായ കെടി ജലീൽ, സിപിഐ നേതാവ് അജിത് കൊളാടി എന്നിവരാണ് ലോകസഭാ തെരെഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന സൗഹൃദസദസ്സിൽ പങ്കെടുക്കുന്നത്.

തിങ്കളാഴ്ച വൈകീട്ട് പരപ്പനങ്ങാടി കൊടപ്പാളി പീസ് കൺവെൻഷൻ സെന്ററിലാണ് സദസ്സ് നടക്കുകയെന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top