കലോത്സവ നഗരിയിലെ ‘നൈപുണി’ വിസ്മയം; വണ്ടൂർ ഗേൾസ് വി.എച്ച്.എസ്.എസ്സിലെ പ്രദർശനമേളയ്ക്ക് ഉജ്ജ്വല സമാപനം.

വണ്ടൂർ: മലപ്പുറം ജില്ലാ കലോത്സവത്തിൻ്റെ ആരവങ്ങൾക്കിടയിൽ വേറിട്ട കാഴ്ചയൊരുക്കിയ വണ്ടൂർ ഗേൾസ് ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നൈപുണി വികസന കേന്ദ്രം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘സ്റ്റാർസ്’ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണ് കലോത്സവ നഗരിയിൽ വിപുലമായ പ്രദർശനമേള സംഘടിപ്പിച്ചത്.

​വിദ്യാർത്ഥികളുടെ കരവിരുത്
കോസ്മെറ്റോളജിസ്റ്റ്, ബേക്കിംഗ് ടെക്നീഷ്യൻ എന്നീ കോഴ്സുകളിലെ 50-ഓളം വിദ്യാർത്ഥികളുടെ പങ്കാളിത്തം മേളയെ ശ്രദ്ധേയമാക്കി. വിദ്യാർത്ഥികൾ നേരിട്ട് തയ്യാറാക്കിയ വിവിധതരം കേക്കുകൾ, പേസ്ട്രികൾ, മറ്റ് ബേക്കിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും, കോസ്മെറ്റിക് സേവനങ്ങളുടെ തത്സമയ അവതരണവും മേളയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.
​സ്കൂൾ പ്രിൻസിപ്പൽ ഒ.വിനോദ് പ്രധാനാധ്യാപിക എം. സത്യവതി എന്നിവർ ചേർന്ന് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സെന്റർ കോർഡിനേറ്റർ പി.അൻഫാസ് അധ്യക്ഷത വഹിച്ചു. പി.കെ ജുബീന,ജിത്തു വി ഗോപാൽ വി.പി ഹർഷക് എന്നിവർ നേതൃത്വം നൽകി.

സംസ്ഥാനത്തെ തൊഴിലില്ലായ്മ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങളിൽ സർക്കാർ ആരംഭിച്ച 210 നൈപുണി വികസന കേന്ദ്രങ്ങളിൽ ഒന്നാണിത്. സംസ്ഥാനത്തുടനീളമായി 29 വ്യത്യസ്ത കോഴ്സുകളിലൂടെ വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നൽകി വരുന്നു. കലോത്സവത്തിനെത്തിയവർക്ക് നവ്യാനുഭവമായി മാറിയാണ് പ്രദർശനം സമാപിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top