ഇരുത്തുള്ളിപ്പുഴയോരത്ത് മുളവനമൊരുങ്ങുന്നു ;അഞ്ചേക്കര്‍ സ്ഥലത്ത് 1000 തൈകള്‍ വെച്ചുപിടിപ്പിക്കും

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കരിമ്പാലക്കുന്ന് ഇരുതുള്ളിപ്പുഴയോരത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുളവനമൊരുങ്ങുന്നു. പഞ്ചായത്തിന്റെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രോഗ്രാമിന്റെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനമൊരുക്കുന്നത്. പുഴയോരത്ത് തരിശായി കിടക്കുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചേക്കര്‍ ഭൂമിയില്‍ 1000 തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം മുളത്തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി നിര്‍വഹിച്ചു. ഇരുത്തുള്ളി പുഴ സംരക്ഷണ സമിതി പ്രസിഡന്റ് ബാബു കുടുക്കില്‍ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സൂസന്‍ വര്‍ഗീസ്, വാര്‍ഡ് അംഗങ്ങളായ ഷാജി മുട്ടത്ത്, ബിന്ദു ഷാജി, റീന സാബു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ തമ്പി പറകണ്ടത്തില്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top