Section

malabari-logo-mobile

കാട്ടുപന്നിയുടെ ആക്രമണത്തില്‍ അറുപതുകാരന് ഗുരുതര പരിക്ക്

HIGHLIGHTS : A 60-year-old man was seriously injured in a wild boar attack

തിരുവനന്തപുരം: പാലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. വട്ടക്കരിക്കകം ഇലവുപാലം സ്വദേശി രവി (60) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ആറ് മണിക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങിയ സമയം കാട്ടുപന്നി പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. രവിയുടെ നിലവിളി കേട്ട് ഓടിവന്ന നാട്ടുകാര്‍ കാട്ടുപന്നിയെ വിരട്ടി ഓടിച്ചു.

sameeksha-malabarinews

നിലത്ത് തള്ളിയിട്ട ശേഷം കാട്ടുപന്നി രവിയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ രവിയുടെ ഒരു വിരല്‍ അറ്റുപോയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!