കോഴിക്കോട് :പനി ബാധിച്ച് ചികിത്സയിലായിരുന്നു 10 വയസ്സുകാരി മരിച്ചു. കൊടുവള്ളി എളേറ്റില്‍ പുതിയോട്ടില്‍ കളുക്കാംചാലില്‍ കെസി ശരീഫിന്റെ മകള്‍ ഫാത്വിമ ബത്തൂല്‍(10) ആണ് മരിച്ചത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കുട്ടിക്ക് പനി ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇലറ്റില്‍ ജിഎം യു പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഫാത്വിമ ബത്തൂല്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




