താനൂരില്‍ നിന്നും വിനോദ യാത്ര പോയവരുടെ ഇന്നോവ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 9 പേര്‍ക്ക് പരിക്ക്

മറയൂര്‍-മൂന്നാര്‍ റോഡില്‍ തലയാര്‍ വാഗവരയില്‍ വിനോദ യാത്ര പോയവരുടെ ഇന്നോവ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 9 പേര്‍ക്ക് പരിക്കേറ്റു.

മലപ്പുറം താനൂരില്‍ നിന്നും മറയൂരിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

പരിക്കേറ്റവരെ ഉടന്‍ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി എല്ലാവരേയും കളമശേരി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ്ലഭിച്ചവിവരം.

മറയൂര്‍ മൂന്നാര്‍ റോഡില്‍ തലയാര്‍ വാഗവരയില്‍വച്ച് വൈകിട്ട് 5.45നാണ് അപകടം. മൂലക്കല്‍ ഭാഗത്തു നിന്ന് സുഹൃത്തുക്കളടങ്ങിയ സംഘമാണ് യാത്ര പോയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top