
കാസര്‍ഗോഡ് : മഞ്ചേശ്വരത്ത് 86 കാരന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. മിയാപദവ്, മദങ്കല്ലിലെ സുബ്ബണ്ണ ഭട്ട് (86) ആണ് മരിച്ചത്. വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
തിരുവോണനാളില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഭാര്യക്കും സുബ്ബണ്ണ ഭട്ടിനും വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
സുബ്ബണ്ണ ഭട്ടും ഭാര്യ രാജമ്മാളുമാണ് വീട്ടില്‍ താമസം. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




