
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് വരുമാനം. ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടി രൂപയുടെ അധികം മദ്യമാണ് വിറ്റ് പോയിരിക്കുന്നത്. ഉത്രാടദിനം മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 126 കോടിയായിരുന്നു.
ഉത്രാടദിന വില്‍പ്പനയില്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ മാത്രം 1.46 കോടി രൂപയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. 1.24 കോടി രൂപയുടെ മദ്യം വിറ്റ കൊല്ലം ജില്ലായിലെ തന്നെ ആശ്രാമം ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.11 കോടി രൂപയുടെ മദ്യം വിറ്റ മലപ്പുറം ജില്ലയിലെ എടപ്പാള്‍ ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി ഔട്ട്ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് (1.03 കോടി), കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്ലെറ്റ് (1 കോടി) എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍. ആറ് ഔട്ട്ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളില്‍ ഉത്രാടദിനത്തില്‍ വില്‍പ്പന നടന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




