കെ.എസ്.ആർ.ടി.സിയ്ക്ക് 73.50 കോടി  അനുവദിച്ചു

കെ.എസ്.ആർ.ടി.സിയ്ക്ക് സർക്കാർ സഹായമായി 73.50 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനുള്ള പ്രതിമാസ തുകയാണ് ലഭ്യമാക്കിയത്. ഈ വർഷം ഇതിനകം 1,399 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയ്ക്ക് സർക്കാർ സഹായമായി ലഭിച്ചത്. പെൻഷൻ വിതരണത്തിന് 879 കോടി രൂപയും പ്രത്യേക സഹായമായി 520 കോടി രൂപയും ലഭിച്ചു. ഈ വർഷം ബജറ്റിൽ കോർപ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ഇതിനുപുറമെ 499 കോടി രൂപയാണ് അധികമായി കെ.എസ്.ആർ.ടി.സിയ്ക്ക് ലഭ്യമാക്കിയത്.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 8,619 കോടി രൂപയാണ് സർക്കാർ സഹായമായി കെഎസ്ആർടിസിയ്ക്ക് ലഭിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 5,002 കോടി രൂപയും. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ചേർന്ന് 13,621 കോടി രൂപയാണ് കെഎസ്ആർടിസിയ്ക്ക്  സഹായമായി നൽകിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top