പരപ്പനങ്ങാടി: പട്ടികജാതിയില്‍പ്പെട്ട ഏഴുവയ സുകാരിയെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. ചെനക്കലങ്ങാടി കടക്കാട്ട് പാറവാലശേരി പറമ്പില്‍ ഷാജിയെ (47)യാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ ഫാത്തിമബീവി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷമ മാലിക് ഹാജരായി.
തേഞ്ഞിപ്പലം എസ്‌ഐയായിരുന്ന ബിനു തോമസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം ഡി വൈഎസ്പിയായിരുന്ന ജലീല്‍ തോട്ടത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




