വേങ്ങര: വര്‍ക്ക്‌ഷോപ്പിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് പിടിയിലായയാളുടെ ഷോപ്പ് വീണ്ടും തുറക്കാനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. കൂരിയാട് മാര്‍ക്കറ്റിനു സമീപം വര്‍ക്ക്‌ഷോപ്പ് നടത്തിവന്ന വയനാട് ചൂരല്‍മല സ്വദേശിയും പെരുവള്ളൂര്‍ ഒളകര താമസക്കാരനുമായ കുടുക്കില്‍ പള്ളിയാളിപ്പ് ഹംസ (44)യുടെ വര്‍ക്ക്‌ഷോപ്പ് തുറക്കാനെത്തിയ തൊഴിലാളി കളെയാണ് നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചത്.
ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറില്‍ എംഡിഎംഎ വില്‍പ്പന നടത്തുകയായിരുന്ന ഹംസയെ കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ റിമാന്‍ഡിലാണ്.
ബുധനാഴ്ച രാവിലെ രണ്ട് തൊഴിലാളികള്‍ വര്‍ക്ക്‌ഷോപ്പ് തുറക്കാനെത്തിയതറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. വര്‍ക്ക്‌ഷോപ്പ് ഇനി തുറക്കരുതെന്നും ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ തൊഴിലാളികള്‍ തിരിച്ചുപോയി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




