തലപ്പാറയില്‍ നിയന്ത്രണം വിട്ട ബസ്സ് കാറുകളിലും ലോറിയിലും ഇടിച്ച് 7പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

HIGHLIGHTS : 7 injured after bus crashes into cars and lorry in Thalappara. One in critical condition

മലപ്പുറം ദേശീയപാത തലപ്പാറയില്‍ ബ്രേക്ക് നഷ്ട്ടപ്പെട്ട ബസ്സ് നിയന്ത്രണം വിട്ട് കാറുകളിലും ലോറിയിലും ഇടിച്ച് 7പേര്‍ക്ക് പരിക്ക്. മധുരയില്‍ നിന്ന് ഗുരുവായൂരിലേക്ക്തീര്‍ത്ഥാടനത്തിന് വന്ന സംഘം സഞ്ചരിച്ച കാറിലും മറ്റു രണ്ടു കാറുകളിലും ലോറിയിലും ആണ് ബസ് ഇടിച്ചത്.

അപകടത്തില്‍ തീര്‍ത്ഥാടക സംഗം സഞ്ചരിച്ച കാറില്‍ ഉള്ളവര്‍ക്ക് മാത്രമാണ് പരിക്കേറ്റിട്ടുള്ളത്. ആറുപേരെ തിരൂരങ്ങാടിയിലെ ഗവണ്‍മെന്റ് ആശുപത്രിയിലും ഒരാളെ കോഴിക്കോട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

sameeksha-malabarinews

ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് അപകടം. വയനാട് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്ന കട്ടപ്പനയിലുള്ള ആളുകളാണ് ബസ്സിലുള്ളത്. ബസ്സില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആരുടെയു പരിക്കുകള്‍ ഗുരുതരമല്ല.

പരിക്കേറ്റവരെ നാട്ടുകാരും ആക്സിഡന്റ് റെസ്‌ക്യൂ പ്രവര്‍ത്തകരും ചേര്‍ന്ന് ഹോസ്പിറ്റലിലേക്ക് മാറ്റി. തിരൂരങ്ങാടി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍സ്വീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!