Section

malabari-logo-mobile

65 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ ഖത്തര്‍ സുഡാനിലെത്തിച്ചു

HIGHLIGHTS : ദോഹ: പ്രളയക്കെടുതികള്‍ മൂലം ദുരിതത്തിലായ സുഡാനിലേക്ക്

ദോഹ: പ്രളയക്കെടുതികള്‍ മൂലം ദുരിതത്തിലായ സുഡാനിലേക്ക് ഖത്തര്‍ 65 ടണ്‍ അടിയന്തര ദുരിതാശ്വാസ വസ്തുക്കള്‍ എത്തിച്ചു. തിങ്കളാഴ്ച 40 ടണ്ണും ഇന്നലെ 25 ടണ്ണുമായി രണ്ടു വിമാനങ്ങളിലാണ് ഇവ ഖാര്‍ത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഖത്തര്‍ അടിയന്തര സഹായം എത്തിക്കുന്നത്. ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേന (ലഖ്‌വിയ)യുടെ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃ ത്വം നല്‍കുന്നത്. ആദ്യ വിമാനത്തില്‍ വീടുകള്‍ക്ക് മുകളില്‍ ചോര്‍ച്ച തടയാനുള്ള 10 ടണ്‍ ടാര്‍പൊളിന്‍ ഷീറ്റുകളും 400 ടെന്റുകളും വെള്ളം പമ്പു ചെയ്തു കളയാന്‍ ശക്തിയേറിയ ഒന്‍പത് പമ്പു സെറ്റുകളും ആറ് ടണ്‍ പുതപ്പുകളും രണ്ടു ടണ്‍ മരുന്നുകളും പ്രാഥമിക ശുശ്രൂഷയ്ക്കുള്ള സാമഗ്രികളുമാണ് എത്തിച്ചത്. ഇന്നലെയും ടെന്റുകളും ഭക്ഷ്യസാധനങ്ങള്‍ അടക്കമുള്ള സാധനങ്ങളുമാണ് അയച്ചത്. ഇന്ന് രാവിലേയും വൈകിട്ടുമായി രണ്ടു ചരക്കു വിമാനങ്ങള്‍ സഹായവുമായി ഖാര്‍ത്തൂമിലേക്ക് പറക്കും. സഹായം വിതരണം ചെയ്യുന്നതിനു പുറമെ പ്രളയത്തില്‍ ദുരിതത്തിലായവര്‍ക്കു വേണ്ടിയുള്ള രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ലഖ്‌വിയ സംഘം സജീവമായി പങ്കെടുക്കും. നേരത്തെ ഹെയ്തി, ഇറാന്‍, ഇന്തോനേഷ്യ, പാകിസ്താന്‍, ലെബനാന്‍, ചിലി,  സോമാലിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലും ലഖ്‌വിയ ദൗത്യ സംഘം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!