അന്തര്‍വാഹിനി തീപിടുത്തം: 4 മൃതദേഹങ്ങള്‍ കണ്ടെത്തി

മുംബൈ: മുംബൈ കപ്പല്‍ ശാലയിലെ സ്‌ഫോടനത്തില്‍ തകര്‍ന്ന മുങ്ങികപ്പലില്‍ നിന്ന് 4 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ഡിഎന്‍ എ പരിശോധന നടത്തി. കപ്പല്‍ ഉയര്‍ത്താന്‍ നാവിക സേന സിംഗപ്പൂരിന്റെ സഹായം തേടിയിരിക്കുകയാണ്.

ചെളിയില്‍ പൂഴ്ന്ന് പൂര്‍ണ്ണമായും കത്തി കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

4 മലയാളികളടക്കം 18 പേരാണ് അപകടത്തില്‍ മരിച്ചത്. ഇന്ത്യന്‍ നേവിയുടെ അന്തര്‍ വാഹിനി കപ്പല്‍ ഐഎന്‍എസ് സിന്ധു രക്ഷകിന് തീപിടിച്ചാണ് അപകടം ഉണ്ടായത്.

Share news
error: Content is protected !!
Scroll to Top