HIGHLIGHTS : കൊച്ചി :ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസുകാരുടെ പട്ടിക പുറത്തുവന്നു. കേരള
കൊച്ചി :ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസുകാരുടെ പട്ടിക പുറത്തുവന്നു. കേരള പോലീസിലെ ക്രിമിനല്‍ കേസില്‍പെട്ട 533 പോലീസുകാരുടെ പേരുകളാണ് പുറത്തുവന്നത്. ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ പോലീസിലെ ക്രിമിനലുകളുടെ പട്ടികയില്‍ ഐജി ടോമിന്‍ തച്ചങ്കരിയും ഡിഐജി ശ്രീജിത്തും ഉള്‍പ്പെട്ടിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 533 പേരുടെ പട്ടിക സീല്‍ ചെയ്ത കവറില്‍ ഡിജിപി ഹൈകോടതിയില്‍ സമര്‍പ്പിച്ചു.
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസുകള്‍ കൊലപാതകം മുതല്‍ സ്ത്രീപീഡനം വരെയുള്ള വയാണ്.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ ഉള്ളത്. 118 പേരാണ് ഇവിടെ കേസില്‍ പെട്ടിരിക്കുന്നത്. കേസ് പട്ടികയില്‍ ഉള്‍പ്പെട്ട 29 പേര്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടവരാണ്. കൂടാതെ 36 പേര്‍ക്കെതിരെ സിബിഐ അന്വേഷണം ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ പട്ടികയില്‍ വനിതാ പോലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്.