തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ സാമൂഹ്യ വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശം പ്രചരിപ്പിച്ചതിന് കേസെടുത്തു. സംസ്ഥാനത്ത് ആകെ 51 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ആറുദിസമെടുത്ത കണക്കാണിത്.
കൂടുതല്‍ കേസുകള്‍ ഉള്ളത് എറണാകുളത്താണ്. 14 കേസുകളാണ് ഇവിടെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മലപ്പുറത്ത് 12 കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ 1, തിരുവനന്തപുരം റൂറല്‍ 4, കൊല്ലം സിറ്റി ഒന്ന്, പത്തംതിട്ട ഒന്ന്, ആലപ്പുഴ 2, കോട്ടയം ഒന്ന്, തൃശൂര്‍ സിറ്റി നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് അഞ്ച്, കോഴിക്കോട് റൂറല്‍ 2, കണ്ണൂര്‍ റൂറല്‍ ഒന്ന്, കാസര്‍കോട് രണ്ട് എന്നിങ്ങനെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സാമൂഹ്യവിദ്വേഷവും മതസ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.



